Varattumedu Hill Top

Have lots of fun in this place

പച്ച പുതച്ച ചെറു ചെറുമലകളുടെ താഴ് വരയിൽ ആകാശ ഭംഗി വേണ്ടുവോളം ആസ്വദിക്കാവുന്ന പ്രകൃതിരമണീയമായ വരാട്ട് മേട്, താഴ്വരയിൽ, ദൃശ്യ സുന്ദരമായ കിസ്സ് മൗണ്ടനും, പാലോഴുകും പാറ വെള്ളച്ചാട്ടം, കാനന ചാരുതയോടെ നിരയൊത്ത് നിരന്ന് നിൽക്കുന്ന പൈൻമരങ്ങൾ ( ഇരുപത് വർഷിലൊരിക്കൽ വെട്ടിമാറ്റുന്ന പൈൻമരങ്ങളുടെ പൾപ്പ് ഉപയോഗിച്ചാണ് കറൻസികൾ അച്ചടിക്കുന്നത്), മൊട്ടക്കൂന്ന് വിനോദ സഞ്ചാരികളുടെയും, സിനിമ, സീരിയൽ നിര്‍മ്മാതാക്കളുടെയും ഇഷ്ട സങ്കേതം.

FAMILY FUN

പ്രകൃതിരമണീയമായ നാട് നോക്കൽ മലയും, അഗാധമായ കൊക്കയും, കോടമഞ്ഞ് പുതച്ച അടിവശവും, വിസ്മയ കാഴ്ചയൊരുക്കുന്ന സൂയിസൈഡ് പോയിൻറും. കണ്ണാടി ചില്ല് പാലവും. സ്വതന്ത്ര്യം കിട്ടുന്നതിന് മുമ്പ് കോട്ടയം ജില്ലയിലാരുന്ന ബീജ സങ്കലന ഗവേഷണ പശു വളർത്തൽ കേന്ദ്രവും (ഇന്ത്യയും സ്വിസർലാൻറും, സംയുക്ത മായി തുടങ്ങിയ ഹൈടെക് ബീജ സങ്കലന ഗവേഷണ പശു വളർത്തൽ കേന്ദ്രവും, ഡയറി സയൻസ് കോളേജും സമീപ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.) ഒട്ടനവധി വിനോദ കേന്ദ്ര ങ്ങളുടെ മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലെ വിസ്മയ കാഴ്ചകളുടെ സങ്കേതമായ വാഗമണ്ണിൽ കോടമഞ്ഞ് പുതച്ച മാമലയുടെ താഴ് വരയിൽ നയന മനോഹരമായ നിരവധി കാഴ്ചകൾ കണ്ട് ശ്രവണ മധുരമായ് കളകളം പാടുന്ന കിളികളുടെ താരാട്ടു കേട്ട് നിങ്ങൾക്കും പ്രകൃതിയുടെ മടിത്തട്ടിൽ സ്വയം മറന്ന് ഒന്നു രാപ്പാർക്കാം. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയര്‍ത്തിൽ 10 ഡിഗ്രി സെൽഷൃസിനും. 23 ഡിഗ്രിസെൽഷൃസിനും മദ്ധ്യയാണ് വാഗമണ്ണിലെ താപനില.

mountain trekking

കുരിശുമല (തയ്യിൽ എസ്തപ്പാൻ അച്ചൻ ദിവ്യ പ്രകാശം കണ്ട സ്ഥലത്ത് കുരിശ് സ്ഥാപിച്ച മല) തങ്ങൾ പാറ (850 വർഷങ്ങൾക്ക് മുമ്പ് ഏകാന്ത ധ്യാനത്തിനെത്തി സമാധിയായ ഷെയ്ഖ് ഫസറുദ്ദീൻറ കബറിടം) 3500 അടി ഉയരത്തിലുളള മുരുകൻ കുന്ന്. ( മുരുകൻ മയിൽവാഹനത്തിൽ വന്നിറങ്ങിയ സ്ഥല മെന്ന വിശ്വാസം) പരുന്തു പാറ (മണ്ഡല കാലത്ത് മകര വിലക്ക് ദർശിക്കാൻ അയ്യപ്പൻന്മാർ എത്തുന്ന ഇടത്താവളം. പാഞ്ചാലി മേട് (അയ്യായിരം വർഷം ചരിത്ര പാരമ്പര്യം പഞ്ച പാണ്ഡവർ അജ്ഞാത വാസം നടത്തിയ സ്ഥലം) സന്ദര്‍ശിക്കാൻ നാനാജാതി മതസ്ഥരും വിനോദ സഞ്ചാരികളും എത്തുന്നു. പ്രകൃതിയുടെ കെനിയ കരവിരുതായി രണ്ട് മലകളുടെ സംഗമമായ അണ്ണൻ തമ്പി മല എന്നിവയും കാണാൻ ആയിരങ്ങളെത്തുന്നു. സുഖശീതളമായ കാലാവസ്ഥയിൽ മതിവരാകാഴ്ചകളുടെ കേന്ദ്രമാണ് വാഗമൺ.